ADVERTISEMENT

എമ്പുരാൻ സിനിമയുടെ കഥ പൂർണമായി അറിയാവുന്നത് ആകെ നാലുപേർക്കെന്ന് നടൻ നന്ദു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നീ നാലുപേർക്കാണ് എമ്പുരാന്റെ കഥ അറിയാവുന്നതെന്നും സിനിമയിലെ വില്ലൻ ആരാണെന്നു പോലും തനിക്കറിയില്ലെന്നും റേഡിയോ മാംഗോയ്ക്കു നൽകിയ അഭിമുഖത്തിൽ നന്ദു പറയുന്നു.

‘‘സത്യം പറഞ്ഞാല്‍ എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് എനിക്കും അറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകന്‍ പൃഥ്വിരാജ്, നിർമിക്കുന്ന ആന്റണി പെരുമ്പാവൂര്‍, ഇതിലെ നായകന്‍ മോഹന്‍ലാല്‍ ഇവര്‍ നാല് പേര്‍ക്കേ ഇതിന്റെ കഥ എന്തെന്ന് അറിയുകയുള്ളൂ.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതില്‍ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നതെന്ന് കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാന്‍ പറയൂ.

ഇത് തിയറ്ററില്‍ കാണുമ്പോള്‍ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീല്‍ ചെയ്താല്‍ മതി. കഥ അറിഞ്ഞാല്‍ ആ ഫീല്‍ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയറ്ററില്‍ കാണുമ്പോള്‍ ഉള്ള എക്‌സ്പീരിയന്‍സ് ആണ് കാത്തിരിക്കുന്നത്.’’–നന്ദുവിന്റെ വാക്കുകൾ.

English Summary:

Actor Nandu says only four people know the full story of the movie "Empuraan".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com