ADVERTISEMENT

അഭിനയത്തിൽ നിന്നും പൂർണമായി വിരമിക്കുകയല്ലെന്നും തന്റെ വാക്കുകൾ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നും വ്യക്തമാക്കി നടൻ വിക്രാന്ത് മാസി. ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആരോഗ്യ നിലയും അൽപം മോശമാണെന്നും താരം പറയുന്നു.

‘‘എനിക്ക് ചെയ്യാൻ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തകർന്നു. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോൾ ഒരു ഏകാന്തത അനുഭവപ്പെടുന്നു. എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഞാൻ അഭിനയം നിർത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയിൽ. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കുറച്ച് സമയമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോൾ ഞാൻ മടങ്ങിവരും.’’–ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിക്രാന്ത് പറഞ്ഞു.

കരിയറിലെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തി എന്ന് നടന്റെ സഹപ്രവർത്തകരിൽ പലരും ആശ്ചര്യപ്പെട്ടിരുന്നു. അതേസമയം, നടൻ ഹർഷവർദ്ധൻ റാണെ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് വിശേഷിപ്പിച്ചത്. 

ടെലിവിഷന്‍ താരമായാണ് വിക്രാന്ത് മാസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവയിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്നു. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ തുടക്കം. ചാപകില്‍ ദീപികയ്ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്​ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. 2002 ലെ ഗോധ്​ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' ആണ് വിക്രാന്തിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

English Summary:

Vikrant Massey Claims He’s ‘Not Retiring’ But Wants A Long Break; Talks About Health Ailment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com