അന്ന് കടുവയെ കണ്ടപ്പോൾ അറിഞ്ഞില്ല ഇത് ‘പുഷ്പ’യുടെ മൂന്നാം ഭാഗമെന്ന്; ബ്രില്യൻസ് തിരിച്ചറിഞ്ഞ് ആരാധകർ
Mail This Article
പുഷ്പ രണ്ടാം ഭാഗവും അതിന്റെ ക്ലൈമാക്സും ചർച്ചയാകുമ്പോൾ ഒരു വർഷം മുമ്പേ അണിയറ പ്രവർത്തകർ റിലീസ് ചെയ്തൊരു പ്രമൊ വിഡിയോ തരംഗമാകുന്നു. സംവിധായകൻ സുകുമാറിന്റെ ബ്രില്യൻസ് ആണ് ഈ വിഡിയോയിലൂടെ ആളുകൾ ചർച്ച ചെയ്യുന്നത്.
പുഷ്പ ദ് റൂൾ കണ്ടിറങ്ങുന്നവർക്കു മാത്രമാണ് ഈ പ്രമൊ വിഡിയോ കാണുമ്പോൾ അതിലെ സാഹചര്യം മനസ്സിലാകൂ എന്നതും സംവിധായകന്റെ മിടുക്കാണ്.
‘തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ’യാണെന്ന് വിഡിയോയില്‍ ചോദിക്കുന്നു. തുടര്‍ന്നു വരുന്ന ‘പുഷ്പ എവിടെ?’ എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ ആകാംക്ഷ ഉണര്‍ത്തുന്നു. വിഡിയോയുടെ അവസാനമാണ് പുഷ്പ പ്രത്യക്ഷപ്പെടുന്നത്. വിഡിയോയിൽ കാണുന്ന സംഘർഷാവസ്ഥകളും മറ്റും എന്തുകൊണ്ടാണെന്ന് പുഷ്പ 2 കണ്ടവർക്ക് പിടികിട്ടും.
കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് ഈ പ്രമൊ വിഡിയോ റിലീസ് ചെയ്യുന്നത്. പുഷ്പ 2 തിയറ്ററുകളിലെത്തിയതോടെ സുകുമാറിന്റെ ബ്രില്യൻസ് വലിയ തോതിൽ ചർച്ചയായി കഴിഞ്ഞു. മൂന്നാം ഭാഗത്തിന് സൂചന നൽകി അവസാനിക്കുന്ന പുഷ്പ 2വിന്റെ ക്ലൈമാക്സും ഈ വിഡിയോയും കാണുമ്പോൾ ഉറപ്പിക്കാം, പുഷ്പ: ദ് റാംപേജ് ഉടനെത്തും.