ADVERTISEMENT

കുമരകത്ത് വേമ്പനാട് കായലിന്റെ മനോഹാരിതയിൽ വിവാഹവാർഷികം ആഘോഷമാക്കി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ആണ് ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്. 

‘എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാനെത്ര ഭാഗ്യവതിയാണെന്ന് ഇൗ വിവാഹവാർഷിക ദിനത്തിൽ ലഭിച്ച സമ്മാനം എന്നെ ഒാർമപ്പെടുത്തുന്നു. എന്നോട് വിവാഹാഭ്യർഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്.  സാഹസികതയുടെയും സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക’– വിവാഹവാർഷികാഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് അമല പോൾ കുറിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഇരുവർക്കും അടുത്തിടെയാണ് പെൺകുഞ്ഞ് ജനിച്ചത്. ഇളൈയ്‌ എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

English Summary:

Amal Paul and her husband celebrated their wedding anniversary amidst the beauty of Kumarakom backwaters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com