സഹോദരിക്കൊപ്പം സെൽഫി, നര മറയ്ക്കാതെ സംയുക്ത വർമ
Mail This Article
നരയുള്ള മുടി മറയ്ക്കാതെ ആരാധകർക്കു മുൻപിലെത്തി സംയുക്ത വർമ. ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രത്തിലാണ് മേക്കപ്പില്ലാതെ സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’, സംയുക്ത വർമ കുറിച്ചു.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സ്വകാര്യ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. യോഗയിൽ പരിശീലനം നേടിയിട്ടുള്ള താരം നല്ലൊരു യോഗാഭ്യാസി കൂടിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ ചലച്ചിത്ര അഭിനയരംഗത്തെത്തുന്നത്. വെറും മൂന്നു വർഷം മാത്രം നീണ്ടു നിന്ന സിനിമാ കരിയറിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും നേടി.