അവാർഡ് സിനിമ കാണാനായി പോകരുത്, പുഷ്പ 2 തെലുങ്ക് ആണെന്നോർക്കണം: ശ്രീയ രമേശ്
Mail This Article
‘പുഷ്പ’ രണ്ടാം ഭാഗത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്ന് നടി ശ്രീയ രമേശ്. തെലുങ്ക് സിനിമയെ തെലുങ്ക് സിനിമയായി കാണണമെന്നും പുഷ്പയെ അവതരിപ്പിക്കാൻ അല്ലു അർജുൻ അല്ലാതെ തെന്നിന്ത്യയിൽ വേറൊരു നടനില്ലെന്നും ശ്രീയ പറയുന്നു.
‘‘പുഷ്പ 2 കണ്ടു… എനിക്കിഷ്ടപ്പെട്ടു…എന്തിനാണ് ഇത്രയും നെഗറ്റീവ് കമന്റ്സും, നെഗറ്റീവ് റിവ്യൂസും ഇടുന്നത് എന്ന് മനസ്സിലാകുന്നില്ല…തെലുങ്ക് സിനിമ തെലുങ്ക് സിനിമയായി കാണണം. അല്ലാതെ അവാർഡ് സിനിമ കാണാനായി തിയറ്ററിൽ പോകരുത്. പുഷ്പ എന്ന ആ കഥാപാത്രത്തെ ഇത്രയും വിജയമാക്കാൻ പറ്റിയ ഒരു നടനും ഇന്ന് സൗത്ത് ഇന്ത്യയിൽ ഇല്ല.അതുകൊണ്ട് നെഗറ്റീവ് റിവ്യൂസിൽ വിശ്വസിക്കാതെ തിയേറ്റിൽ തന്നെ പോയി പുഷ്പ 2 കാണുക.’’–ശ്രീയ രമേശ് കുറിച്ചു.
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത സിനിമയാണ് പുഷ്പ 2. ഫഹദ് ഫാസിൽ വില്ലനായും രശ്മിക മന്ദാന നായികയായും എത്തിയ ചിത്രത്തിന് മലയാളത്തിൽ കടുത്ത വിമര്‍ശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.