ADVERTISEMENT

വർഷാവസാനത്തിൽ പുതുവർഷ പ്രതീക്ഷകൾ പങ്കുവച്ചിരിക്കുകയാണ് സമാന്ത റൂത്ത് പ്രഭു. 2025ൽ താൻ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചു. ആ വിഷ് ലിസ്റ്റിലെ നാലാമത്തെ പോയിന്റാണ് ആരാധകർ ആഘോഷമാക്കിയത്. 'വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ പ്രതീക്ഷിക്കുന്നു' എന്നതായിരുന്നു അതിലെ ഒരു പോയിന്റ്. 

ടോറസ് ജന്മനക്ഷത്രത്തിൽ ജനിച്ചവർക്ക് 2025 എങ്ങനെ എന്നതിന്റെ ഫലസൂചനയാണ് താരം സ്റ്റോറിയായി പങ്കിട്ടത്. ‘ആമേൻ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ആ പട്ടികയിലെ പ്രതീക്ഷകൾ വളരെ വേഗം ആരാധകർക്കിടയിൽ ചർച്ചയായി. ഈ ജന്മനക്ഷത്രത്തിലെ ആളുകൾക്ക് അടുത്ത വർഷം പുതിയ പങ്കാളിയെ പ്രതീക്ഷിക്കാമെന്നും കുട്ടികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പുതുവർഷഫലം പറയുന്നത്. ഈ ഫലങ്ങൾ സമാന്തയുടെ കാര്യത്തിൽ സത്യമാകട്ടെയെന്നാണ് ആരാധകരുടെ ആശംസ. 

samantha-wish-list
സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വിഷ് ലിസ്റ്റ്

സമാന്തയും മുൻ ഭർത്താവ് നാഗ ചൈതന്യ അക്കിനേനിയുമായുള്ള വിവാഹമോചനവും പിന്നീട് താരത്തിനു വന്ന മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടവുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ആരോഗ്യപരമായി ഏറെ വെല്ലുവിളികളിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അസുഖവും മാനസിക ആരോഗ്യവും മെച്ചപ്പെടുത്തി കൂടുതൽ നല്ല ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കടന്നുചെല്ലുക എന്നതാണ് ലക്ഷ്യമെന്ന് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹമോചനത്തിനു ശേഷം കടന്നു പോകേണ്ടി വന്ന സമ്മർദ്ദങ്ങളെക്കുറിച്ചും താരം അന്ന് മനസ്സു തുറന്നു.   

“വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന സ്ത്രീ, വളരെയധികം നാണക്കേടും  അപമാനവും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ‘സെക്കൻഡ് ഹാൻഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമൻ്റുകൾ ഞാൻ എന്നെപ്പറ്റി കേട്ടിട്ടുണ്ട്. ഒരു കോണിലേക്ക് ഒതുക്കി, ഒരു കാലത്ത് വിവാഹിതയായിരുന്നു, ഇപ്പോൾ നിങ്ങൾ  പരാജയമാണെന്നൊക്കെ തോന്നിപ്പിക്കും ചിലർ. അതിലൂടെ കടന്നുപോയ ഓരോ പെൺകുട്ടിയ്ക്കും ഈ ബുദ്ധിമുട്ട് മനസിലാകും. ഇപ്പോൾ അതെല്ലാം കഴിഞ്ഞു പോയി. എന്റെ തന്റെ ഹീലിങ് ഘട്ടം പൂർത്തിയായി," സമാന്ത വ്യക്തമാക്കി.

English Summary:

A faithful and loving partner; Samantha with her 2025 wish list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com