‘പെൺമക്കൾ നഷ്ടമാകുമ്പോഴുള്ള സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് ഞാൻ’
![suresh-gopi-sad സുരേഷ് ഗോപി, അപകടത്തിൽ മരിച്ച വിദ്യാർഥിനികൾ](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/12/13/suresh-gopi-sad.jpg?w=1120&h=583)
Mail This Article
നാടിനെ നടുക്കിയ പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പെൺമക്കൾ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നും അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും സുരേഷ് ഗോപി കുറിച്ചു.
‘‘പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.
നാല് വിദ്യാർഥിനികൾക്കും നാടൊന്നാകെ കണ്ണീരോടെ വിടനൽകി. പെൺകുട്ടികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും ഉറ്റവരും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്.