ഡിറ്റക്ടീവ് ഉജ്ജ്വലൻ; കൗതുകമായി ‘ഇരട്ട’ സംവിധായകരും ‘ഇരട്ട’ ഛായാഗ്രാഹകരും
Mail This Article
നിരവധി കൗതുകങ്ങളുമായി ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ വരുന്നു. രണ്ടു പേർ ചേർന്നാണ് സിനിമയുെട ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത്. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ ജി, ഇന്ദ്രനീൽ ഗോപീകൃഷ്ണൻ എന്നിവരാണ്. ഒന്നിച്ചു പഠിച്ചു വളർന്ന രാഹുലും, ഇന്ദ്രനീലും. അവർ കർമമേഖലയിലേക്കു കടന്നപ്പോഴും ഒന്നിച്ചു തന്നെ പ്രവർത്തിക്കണമെന്ന നിശ്ചയമാണ് ഇരുവരേയും ഒന്നിച്ചു നിർത്തിയതും.
ഭാര്യയും ഭർത്താവുമായ ശ്രായന്തിയും പ്രേം അക്കുടിയുമാണ് സിനിമയുടെ ഛായാഗ്രാഹകർ. ആഡ് ഫിലിമുകളിൽ ഏറെക്കാലം ഒന്നിച്ചു പ്രവർത്തിച്ചവരാണ് പ്രേം അക്കുടിയും, ശ്രാവന്തിയും. സായി പല്ലവി അഭിനയിച്ച ‘ഗാർഗി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഒരു ഫീച്ചർ സിനിമയുടെ ഛായാഗ്രാഹകരാകുന്നത്. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.പ്രേം മലയാളിയും, ശ്രാവന്തി തമിഴ് വംശജയുമാണ്.
ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്. സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.
വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിങ് കലാസംവിധാനം കോയാസ്. മേക്കപ്പ് ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോ. ഡയറക്ടർ രതീഷ് എം. മൈക്കിൾ. പട്ടാമ്പി, ഷൊർണൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
പിആർഓ വാഴൂർ ജോസ്. ഫോട്ടോ നിദാദ്.