ADVERTISEMENT

പ്രേക്ഷകലക്ഷങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 45ാം ചിത്രം 'സൂര്യ 45'ല്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ദ്രൻസ് തമിഴിൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായി അഭയങ്കർ സംഗീതമൊരുക്കുന്നു. 

അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് 'സൂര്യ 45' നിർമിക്കുന്നത്. ജി.കെ.വിഷ്ണു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 'സൂര്യ 45'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

ആക്‌ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'സൂര്യ 45' എന്ന് ബാലാജി സൂചിപ്പിച്ചിരുന്നു. എസ്.ആര്‍.പ്രകാശ് ബാബുവും എസ്.ആര്‍.പ്രഭുവും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം 2025ന്റെ രണ്ടാം പകുതിയില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com