‘ഹാപ്പി ബർത്ത് ഡേ കണ്ണമ്മ’ എന്ന് പൊണ്ടാട്ടി; വിവാഹശേഷം കണ്ണന് ആദ്യ പിറന്നാൾ
Mail This Article
വിവാഹശേഷമുള്ള കാളിദാസന്റെ ആദ്യ പിറന്നാളാണ് ഇന്ന്. ‘ഹാപ്പി ബർത്ത് ഡേ കണ്ണമ്മ’’ എന്നായിരുന്നു ഭർത്താവിന് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഭാര്യ താരിണി കുറിച്ചത്. ‘താങ്ക്‌യു പൊണ്ടാട്ടി’ എന്ന് കാളിദാസന്റെ മറുപടി.
ഫിൻലൻഡില്‍ കുടുംബത്തിനൊപ്പമാണ് കാളിദാസന്റെ 31ാം പിറന്നാൾ. ഫിൻലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂെട കാളിദാസ് പങ്കുവച്ചിരുന്നു.
ഡിസംബർ എട്ടിനായിരുന്നു കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ബുധനാഴ്ച്ച നടന്ന റിസപ്ഷന് പിന്നാലെയാണ് ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ഫിന്‍ലന്‍ഡിലേക്ക് പറന്നത്. പുതുവത്സരാഘോഷത്തിനു ശേഷമാകും ജയറാമും കുടുംബവും നാട്ടിലേക്കു തിരിക്കുക.