ADVERTISEMENT

വൈക്കത്ത് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടി അങ്കണവാടി അധികാരികൾ നടനെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് ബാല വാക്കു പറഞ്ഞിരുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം കെട്ടിടം മനോഹരമാക്കി മാറ്റി. 

പുനർനിർമിച്ച അങ്കണവാടിയുടെ ഉദ്ഘാടന വിഡിയോ ബാല തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യുമെന്നും താരം വിഡിയോയിലൂടെ പറയുന്നു.

കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില ബാലയോടായി പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.

English Summary:

Actor Bala renovated and handed over an Anganwadi (pre-school) in Vaikkom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com