ADVERTISEMENT

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിനുള്ളത്. പൊലീസ് വേഷത്തിൽ ബേസിൽ എത്തുന്നു. ട്രെയിലർ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. എറണാകുളത്തും തൃശൂരുമായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. 

ചെമ്പൻ വിനോദും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 

ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'പ്രാവിൻകൂട് ഷാപ്പ്'. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com