ADVERTISEMENT

മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസിനെ ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകർ.

റിലീസ് ദിനത്തിൽ സിനിമയുടെ ആദ്യ ഷോ തുടങ്ങിയപ്പോൾ മുതൽ  സിനിമയിലെ എ ഡി, സിജിഐ എഫക്ടുകള്‍ മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷക പ്രതികരണം. 

സിനിമയിലെ വെള്ളത്തിനു അടിയിലെ  സീനുകളെപ്പറ്റിയും, സിനിമ സമ്മാനിക്കുന്ന ദൃശ്യവിസ്മയത്തെ കുറിച്ചും ആരാധകര്‍ വാചാലരാകുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയായി ബാറോസ് മാറുമെന്ന സൂചനകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.

English Summary:

Barroz theatre response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com