ഫിറ്റ്നസിൽ ഞെട്ടിച്ച് ‘പാപ്പൻ’ നായിക നീത പിള്ള; വിഡിയോ
Mail This Article
2025ലും ഫിറ്റ്‍നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അടിവരയിടുകയാണ് നടി നീത പിള്ള. വർക്കൗട്ട് ചെയ്യുന്ന വിഡിയോ പങ്കുവച്ചാണ് പുതുവർഷത്തിലേക്കു കടക്കുന്നതിന്റെ ആകാംക്ഷയും ആവേശവും നടി പങ്കുവച്ചത്. ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട് എന്നീ ഹാഷ്ടാഗുകളും നടി പങ്കുവച്ചു.
പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത. ദ് കുങ്ഫു മാസ്റ്റർ, പാപ്പൻ, വർഷങ്ങൾക്കു ശേഷം എന്നിവയാണ് നടിയുടെ മറ്റു സിനിമകൾ.
അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുമ്പോൾ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത. പഠനം പൂർത്തിയാക്കിയ ശേഷം ചെറിയൊരു അവധിയെടുത്ത് നാട്ടിലെത്തിയ നീത ഒരു തമാശയ്ക്ക് ‘പൂമരം’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടർന്ന് ഏബ്രിഡ് ഷൈനിന്റെ തന്നെ ‘കുങ്ഫു മാസ്റ്ററി’ൽ മാർഷ്യൽ ആർട്ടിസ്റ്റായും വിസ്മയപ്രകടനമാണ് നീത കാഴ്ചവച്ചത്.