ADVERTISEMENT

2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതം സങ്കീർണമാക്കി മാറ്റിയത്. തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായെന്നും സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ എടുക്കേണ്ടി വന്നെന്നും ഷോൺ പറയുന്നു. 

‘‘2024 എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ‘വൈൽഡ്’ ആയിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ട സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റുചിലതെല്ലാം ദൈവത്തെ ഏൽപ്പിക്കേണ്ടി വന്നു. എന്റെ ബെസ്റ്റിയുമായി ഒത്തുചേർന്നു. അവളെ ദൈവം എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്, എന്റെ തലമുടിയിഴകൾ ഒരുമാസത്തിനുള്ളിൽ തിരികെവരും എന്നവൾ പറഞ്ഞു. അതങ്ങനെ തന്നെ സംഭവിച്ചു.

എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാൻ ഭയന്നു. ശക്തമായി എന്ത് ചെയ്താലും, ഉടൻ തന്നെ ആർത്തവം ആരംഭിച്ചിരുന്നു. ശരിക്കും എനിക്ക് ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടതായി വന്നു

ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ എന്താവണം എന്ന് ഞാൻ ആഗ്രഹിച്ചതിനു വിപരീതമായി, ഞാൻ ആരെന്നതുമായി ഇഴുകിച്ചേരാൻ ആരംഭിച്ചതും സുഖപ്പെടാൻ ആരംഭിച്ചു. 2024 പവിത്രവും, ശക്തവും, പരിവർത്തിതവുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും, നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാൻ ആശ്വാസം കണ്ടെത്തി.’’–ഷോൺ റോമിയുടെ വാക്കുകൾ.

കമ്മട്ടിപ്പാടം സിനിമയിൽ അനിതയെന്ന കഥാപാത്രമായി എത്തി മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ താരമാണ് ഷോൺ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി എന്നിവയാണ് നടിയുടെ മറ്റു പ്രധാന സിനിമകൾ.

English Summary:

Actress and model Shaun Romy revealed that 2024 was a year of survival. An autoimmune condition affecting her skin complicated her life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com