ADVERTISEMENT

തരുണ്‍ മൂര്‍ത്തി–മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ പുറത്ത്. ബിഹൈന്‍ഡ് ദ് ലാഫ്‌സ് എന്ന പേരില്‍ രജപുത്ര വിഷ്വല്‍ മീഡിയയാണ് വിഡിയോ റിലീസ് ചെയ്ത്. സെറ്റിൽ കുസൃതി കാട്ടി, അണിയറക്കാർക്കൊപ്പം തമാശ പറഞ്ഞ് ആസ്വദിക്കുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.

ഷൂട്ടിങ് സെറ്റില്‍ പ്രൊഡക്ഷന്‍ ക്രൂവിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും ഇതിനൊപ്പമുണ്ട്. മോഹന്‍ലാലിനെ കൂടാതെ ശോഭന, ബിനു പപ്പു, ചിപ്പി തുടങ്ങിയ താരങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യം ഉള്ള വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും എന്ന ചിത്രത്തിന്റെ വലിയ പ്രത്യേകത. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.

English Summary:

Thudarum Movie Behind The Scene Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com