ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് നടി സാക്ഷി അഗർവാൾ
Mail This Article
×
തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. ദീർഘകാല സുഹൃത്ത് നവ്നീത് ആണ് വരൻ. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
‘‘ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചു.
2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നാൻ കടവുളൈ ഇല്ലേ, ബഗീര, അധര്‍മ കഥൈകൾ എന്നിവയാണ് സാക്ഷിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.
English Summary:
Sakshi Agarwal Marries Boyfriend In Goa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.