ADVERTISEMENT

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ബേബി ഗേൾ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. അരുൺ വർമ ചിത്രം സംവിധാനം ചെയ്യുന്നു. ത്രില്ലർ മൂഡിലുള്ള ബേബി ഗേളിന്റെ രചന ബോബി -സഞ്ജയ് ആണ് നിർവഹിച്ചിരിക്കുന്നത്. 

2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിന്റെ ടീമുമായി ലിസ്റ്റിൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ഗേൾ’. ലിസ്റ്റിൻ ആദ്യമായി നിർമിച്ച ചിത്രമായിരുന്നു ട്രാഫിക്. ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ട് 14 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ബേബി ഗേള്‍’. സിനിമ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.  പിആർഓ :മഞ്ജു ഗോപിനാഥ്. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com