ADVERTISEMENT

നയൻതാരയ്ക്കെതിരെ അഞ്ച് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്ത നിഷേധിച്ച് ‘ചന്ദ്രമുഖി’ സിനിമയുടെ നിർമാതാക്കളായ ശിവാജി പ്രൊ‍‍ഡക്‌ഷൻസ്. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) വാങ്ങിയതിനു ശേഷമാണ് ചന്ദ്രമുഖിയിലെ ദൃശ്യങ്ങള്‍ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 

രജനികാന്തും ജ്യോതികയും അഭിനയിച്ച നയൻതാരയുടെ മുൻ സൂപ്പർ ഹിറ്റ് ചിത്രമായ ചന്ദ്രമുഖിയിൽ നിന്നുള്ള ഒരു ക്ലിപ്പ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദ് ഫെയറിടെയിലിൽ" അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിർമാതാക്കൾ വക്കീൽ നോട്ടീയ് അയച്ചുവെന്ന വാർത്ത തമിഴ് മാധ്യമങ്ങളിലടക്കം വന്നിരുന്നു. അവരുടെ ഉള്ളടക്കം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് എന്നും വാർത്തയിൽ പറഞ്ഞിരുന്നു.

നയൻതാരയും ധനുഷും തമ്മിലുള്ള നിയമപോരാട്ടത്തിനിടെയാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കാനിടയായത് നടിയെയും സമ്മർദത്തിലാക്കി. എന്നാൽ ‘ചന്ദ്രമുഖി’യിലെ രംഗങ്ങള്‍ ഡോക്യുമെന്‍റിയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി റൗഡി പിക്ചേഴ്‌സ് എന്ന നിര്‍മാണ കമ്പനിക്ക് എന്‍ഒസി നല്‍കിയിട്ടുണ്ടെന്ന കത്തുവന്നതോടെ ഈ വിവാദം കെട്ടടങ്ങി.

നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും നെറ്റ്ഫ്ലിക്‌സിനുമെതിരെ നടൻ ധനുഷ് കേസ് ഫയൽ ചെയ്തതോടെയാണ് ആദ്യ വിവാദം അരങ്ങേറിയത്. തന്റെ പകർപ്പവകാശമുള്ള നാനും റൗഡി ധാൻ എന്ന സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് അദ്ദേഹം ആരോപിച്ചു. നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടത്. നയൻതാര പരസ്യ പ്രസ്താവനയിലൂടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു.  നയൻ താ

English Summary:

Chandramukhi producers clarify they didn't demand ₹5 cr from Nayanthara for use of footage in her Netflix documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com