ADVERTISEMENT

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’ ഉടൻ ഒടിടിയിലേക്കില്ല. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടില്ലെന്നും നിർമാതാവ് ഷെരീഫ് മുഹമ്മദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

‘‘മാര്‍ക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഈ ഒരു ഘട്ടത്തില്‍ യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവെച്ചിട്ടില്ല എന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതിനു വിപരീതമായ എല്ലാം വാര്‍ത്തകളും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

മാര്‍ക്കോ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ മികച്ച അനുഭവം നല്‍കുന്നതിനായി നിര്‍മിച്ചതാണ്. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്, അത് പ്രേക്ഷകര്‍ ഏറ്റെടുത്ത് ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. ഈ സിനിമയുടെ തീവ്രതയും ദൃശ്യസൗന്ദര്യവും ശബ്ദപ്രഭാവവും അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകളാണ്. അതിനാല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ മാര്‍ക്കോ കാണാന്‍ ഞങ്ങള്‍ അഭ്യർഥിക്കുന്നു.

ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തില്‍, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഞങ്ങളുടെ അംഗീകൃത ഇടങ്ങളിലൂടെ നിങ്ങളുമായി പങ്കിടുന്നതായിരിക്കും. അതുവരെ, ഈ വിഷയം സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ഞങ്ങള്‍ വിനയപൂർവം അഭ്യർഥിക്കുന്നു. മാര്‍ക്കോയ്ക്ക് ഇതുവരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നു. തിയറ്ററുകളില്‍ മാര്‍ക്കോയെ കാണുന്നതിനും ആഘോഷിക്കുനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക’’, ഷെരീഫ് മുഹമ്മദ് കുറിപ്പില്‍ വ്യക്തമാക്കി. 

English Summary:

Marco OTT rights bagged by Netflix? Producer clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com