ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുൻപോട്ടു പോകുന്ന ട്രെയിലറിനൊടുവിൽ ത്രില്ലിങ് മുഹൂർത്തങ്ങളും കാത്തിരിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നർമ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 

മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ ഗോകുൽ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. 

രസകരമായ ഒരു പോസ്റ്ററിലൂടെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് അപ്‌ഡേറ്റ് പുറത്ത് വിട്ടത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസിയുടെ പരസ്യമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അണ്ടർ കവർ സർവീസ്, കാണാതായ ആളുകൾ, വസ്തുക്കൾ എന്നിവ കണ്ടെത്തുക, ഇൻഷുറൻസ് ക്ലെയിംസ് വെരിഫിക്കേഷൻ, മാട്രിമോണിയൽ വെരിഫിക്കേഷൻ, പ്രണയ ബന്ധങ്ങളിലെ സത്യങ്ങൾ അന്വേഷിക്കുക, തട്ടിപ്പ്- വഞ്ചന കേസുകൾ അന്വേഷിക്കുക എന്നതാണ് ഈ ഏജൻസിയുടെ സർവീസുകൾ എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. 

തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിങ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

English Summary:

Get ready for laughter and thrills! Watch the trailer of "Dominic and the Ladies Purse," starring Mammootty and directed by Gautam Vasudev Menon. Releasing in Kerala on January 23rd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com