‘ആ ചവിട്ട് ഒറിജിനൽ’; ടൊവിനോയ്ക്ക് കയ്യടിച്ച് പ്രേക്ഷകർ; വിഡിയോ
Mail This Article
‘ഐഡന്റിറ്റി’ സിനിമയിൽ നിന്നുള്ള വിമാന ആക്‌ഷൻ സീൻ മേക്കിങ് വിഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. സിനിമയിൽ നെഗറ്റിവ് റോളിലെത്തുന്ന വിദേശ വനിതയും ടൊവിനോയും തമ്മിലുള്ള ഗംഭീര ഫൈറ്റ് സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അതില്‍ ടൊവിനോയുടെ നെഞ്ചില്‍ ചവിട്ടുന്ന ആ കിക്കുകളെല്ലാം ഒറിജിനൽ ആണെന്ന് വിഡിയോയിൽ നിന്നും വ്യക്തം.
സിനിമയുടെ പൂർണതയ്ക്കായി ഇതിനു മുമ്പും ടൊവിനോ ഇത്തരം സാഹസികതകൾ ചെയ്തിട്ടുണ്ട്. തല്ലുമാല സിനിമയിൽ ലുക്ക്മാൻ അവറാൻ, നടന്റെ മുഖത്തടിക്കുന്ന രംഗം ഒറിജിനലായി ചിത്രീകരിച്ചതായിരുന്നു.
ഐഡന്റിറ്റിയിലെ ഈ ഫൈറ്റിനിടയിൽ മറ്റൊരാളുെട മുകളിലൂടെ കയറി നിലത്തേക്കു വീഴുന്ന ടൊവിനോയെയും കാണാം. ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതെന്ന് ഇത്തരം മേക്കിങ് വിഡിയോ പുറ്തതു വിടുമ്പോഴാണ് പ്രേക്ഷകർക്കും മനസ്സിലാക്കാനാകുക.