‘കെജിഎഫിനു’ ശേഷം യാഷ് വരുന്നു; ഗീതു മോഹൻദാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ ടീസർ
Mail This Article
×
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്.
വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. പിആ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
English Summary:
Rocking Star Yash drops a wild and mesmerizing ‘Birthday Peek’ from 'Toxic: A Fairytale for Grown-ups'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.