ഭോപ്പാൽ ഗ്യാസ് ദുരന്തത്തിലെ അറിയാക്കഥ; ദ് റെയിൽവെ മെൻ ടീസർ
Mail This Article
×
യാഷ് രാജിന്റെ ആദ്യ ഒടിടി പ്രൊഡക്‌ഷൻ ദ് റെയിൽവെ മെൻ ടീസർ എത്തി. 1984ലെ ഭോപ്പാൽ ഗ്യാസ് ദുരന്തത്തെ ആസ്പദമാക്കിയെടുക്കുന്ന വെബ് സീരിസ് നെറ്റ്ഫ്ലിക്സിലൂടെ നവംബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും. മാധവൻ, കെ.കെ. മേനോൻ, ബാബില് ഖാൻ, ദിവ്യേന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാല് എപ്പിസോഡുകളിലായാണ് സീരിസ് സംപ്രേക്ഷണം ചെയ്യുന്നത്.
ആയുഷ് ഗുപ്ത തിരക്കഥ എഴുതുന്ന സീരിസ് നവാഗതനായ ശിവ റാവേൽ സംവിധാനം ചെയ്യുന്നു. യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സീരിസ് ആണിത്.
ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമാണ സംരംഭം കൂടിയാണ് ദ് റെയിൽവെ മെൻ.
English Summary:
R Madhavan, Kay Kay Menon-starrer series 'The Railway Men' to come out on Netflix in November
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.