സേതുപതിയുടെ കരിയർ ബ്ലോക്ബസ്റ്റർ; ‘മഹാരാജ’ ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിൽ
Mail This Article
വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രം ‘മഹാരാജ’ ഒടിടിയിലേക്ക്. ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ.
ആഗോള ബോക്സ്ഓഫിസിൽ ചിത്രം നൂറ് കോടി കലക്‌ഷൻ നേടിയിരുന്നു. വിജയ് സേതുപതിയുടെ കരിയർ ബ്ലോക് ബസ്റ്ററാണ് ആ സിനിമ.
നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്.
മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.