ADVERTISEMENT

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ടർബോ’ മുതൽ വിജയ് സേതുപതിയുെട ‘മഹാരാജ’ വരെയുള്ള ചിത്രങ്ങളാണ് ഒടിടി റിലീസിനെത്തുന്നത്. ‘മഹാരാജ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

ടർബോ: സോണി ലിവ്വ്: ഓഗസ്റ്റ് 9

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രം. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. ചിത്രം ഓഗസ്റ്റ് 9 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

മന്ദാകിനി: മനോരമ മാക്സ്: ജൂലൈ 12 

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് 'മന്ദാകിനി' ഒടിടിയിലേക്ക്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ലാൽ ജോസ്, ജൂഡ് ആന്റണി, ജിയോ ബേബി, അജയ് വാസുദേവ് തുടങ്ങിയ സംവിധായകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മനോരമ മാക്സിലൂടെയാണ് ഒടിടിയിൽ എത്തുന്നത്. ജൂലൈ 12 മുതൽ മന്ദാകിനി സ്ട്രീമിങ് ആരംഭിക്കും

മഹാരാജ: നെറ്റ്ഫ്ലിക്സ്: ജൂലൈ 12 

വിജയ് സേതുപതി നായക വേഷത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം. മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹാരാജ ജൂലൈ ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും

മലയാളി ഫ്രം ഇന്ത്യ: സോണി ലിവ്വ്: സ്ട്രീമിങ് തുടങ്ങി

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്‌. 

ഹിഗ്വിറ്റ: സൈന പ്ലേ: സ്ട്രീമിങ് തുടങ്ങി

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹിഗ്വിറ്റ. 2023 മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തു. രാഷ്ട്രീയ നേതാവാണ് ചിത്രത്തില്‍ സുരാജിന്‍റെ കഥാപാത്രം. മറ്റൊരു ശക്തമായ കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഹേമന്ത് ജി നായർ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം. പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

English Summary:

From 'Mandakini' to 'Thalavan’: Watch new Malayalam OTT releases this week on Netflix, Prime Video, Diney+ Hotstar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com