ആദ്യ ഭാഗത്തേക്കാൾ തീവ്രത കൂടിയ പ്രമേയം; ‘പാതാൾ ലോക് 2’ ട്രെയിലർ
Mail This Article
ടെലിവിഷൻ സീരിസുകളിൽ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലർ പാതാൾ ലോക് സീസൺ 2 ട്രെയിലർ എത്തി. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസുമായാണ് സീസൺ 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈൽ കൊലപാതകവും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം.
ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്‌ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്, തിലോതമ ഷോമി, ഗുൽ പനഗ്, നാഗേഷ് കുകുനൂർ, അനുരാഗ് അരോറ, പ്രശാന്ത് തമങ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തിരക്കഥ എഴുതുന്നത് സുദീപ് ശർമ, അഭിഷേക് ബാനർജി, രാഹുൽ കനോജിയ, തമൽ സെൻ എന്നിവർ ചേർന്ന്.
അവിൻശ് അരുൺ ധവാരെയാണ് സംവിധാനം. ജനുവരി 17 മുതല്‍ സീരിസിന്റെ സ്ട്രീമിങ് പ്രൈം വിഡിയോയിലൂടെ ആരംഭിക്കും. സുദീപ് ശർമ്മ ക്രിയേറ്ററായ ഈ സീരീസ് യൂനോയ ഫിലിംസ് എൽഎൽപിയുമായി സഹകരിച്ച് ക്ലീൻ സ്ലേറ്റ് ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. നടി അനുഷ്ക ശര്‍മ്മയും സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയും നടത്തുന്ന പ്രൊഡക്‌ഷന്‍ ഹൗസാണ് ക്ലീൻ സ്ലേറ്റ് ഫിലിംസ്.