ADVERTISEMENT

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണമടങ്ങിയ പെര്‍ഫ്യൂം സുധിയുടെ ഭാര്യ രേണുവിനെ ഏൽപ്പിച്ച് ലക്ഷ്മി നക്ഷത്ര. രേണുവിന്‍റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധിച്ചേട്ടനെ ചിന്നു തിരിച്ചു കൊണ്ടുവന്നു എന്നാണ് പെർഫ്യൂം മണത്ത് നോക്കിയ രേണു പറഞ്ഞത്. അച്ഛന് അവസാനമായി ഉമ്മ കൊടുത്തപ്പോഴുള്ള മണമൊക്കെ പെർഫ്യൂമിൽ നിന്നും കിട്ടിയെന്നാണ് മകൻ കിച്ചു പറഞ്ഞത്. ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് താനാണ് ലക്ഷ്മിയോടു പറയുന്നതെന്ന് രേണു വെളിപ്പെടുത്തി. 

‘‘സുധിച്ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വിയർപ്പൊക്കെയായി ക്ഷീണിച്ചു വരാറുണ്ട്. അതേ മണമാണ് ഈ പെർഫ്യൂമിന്റേത്. ഷർട്ടിനും ഇതേ മണമായിരുന്നു. ഇതെടുത്ത് കാശ് ഉണ്ടാക്കാനോ യൂസഫ് ഭായിക്കു പരസ്യം നൽകുകയോ അല്ല ഞങ്ങളുടെ ആവശ്യം. സുധിചേട്ടനെ ഇനി ഞങ്ങൾക്കു തിരിച്ചു കിട്ടില്ല, അങ്ങനെ തിരിച്ചുകിട്ടാത്തൊരു കാര്യമാണ് ലക്ഷ്മിയിലൂടെ ഞങ്ങൾക്കു ലഭിച്ചത്. സുധിച്ചേട്ടൻ വിടപറഞ്ഞ ശേഷം എല്ലാക്കാര്യത്തിനും ഞങ്ങളുടെ കൂടെ നിൽക്കുന്ന ആളാണ് ലക്ഷ്മി. ദയവു ചെയ്ത് ഇങ്ങനെ ആരെയും വിമർശിക്കരുത്.’’–രേണുവിന്റെ വാക്കുകൾ.

‘‘ഗ്ലിസറിനിട്ട് നേരത്തെ സെറ്റ് ചെയ്ത് കരയുന്നതാണെന്ന് പറയുന്നവർ ഉണ്ടായിരിക്കാം. ഇതൊരു സുഗന്ധമല്ല. പൂപ്പലിന്റെയും വിയർപ്പിന്റെയും ബ്ലഡിന്റെയുമൊക്കെ മണം ഈ പെർഫ്യൂമിനുണ്ട്. തൊണ്ണൂറ് ശതമാനം ആളുകളും ഞങ്ങൾക്കൊപ്പമാണ്. കൊല്ലം സുധിയെ വിറ്റ് ലക്ഷ്മി നക്ഷത്ര മുന്നോട്ട് എന്ന് കുറേ ആളുകൾ പറയുന്നുണ്ട്. അങ്ങനെ ആണ് എന്നുണ്ടെങ്കിൽ ഈ വീട്ടിലേക്കു കയറുമ്പോൾ എന്റെ മുട്ടുകാലു തല്ലിയൊടിക്കില്ലേ? കുറ്റം പറയുന്നവർ പറയട്ടെ, ഈ കുടുംബത്തോട് എനിക്കൊരു കടപ്പാടുണ്ട്. ഞങ്ങൾക്കിടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് നിങ്ങൾക്കെന്തിനാ.

lakshmi-nakshatra22

ആദ്യം ഇത് വിഡിയോ ആയി ചെയ്യണ്ട എന്നു വിചാരിച്ചിരുന്നതാ. നമ്മുടെ ജീവിതത്തിലും നഷ്ടങ്ങൾ സംഭവിക്കുമ്പോഴാണ് അതിന്റെ വില മനസ്സിലാകൂ. ഈ വീട്ടിലെ നഷ്ടം ഇവർക്കറിയാം. ആ നഷ്ടം നികത്താന്‍ എനിക്കു പറ്റില്ല. അദ്ദേഹത്തിന്റെ മണമെങ്കിലും ഇവർക്കു നല്‍കാനായി എന്നേ പറയാൻ പറ്റൂ. രേണുവിന്റെ നിർബന്ധപ്രകാരമാണ് ഈ വിഡിയോ ഇപ്പോൾ ചെയ്യുന്നത്. ഞങ്ങൾ തളരില്ല. വാശിയോടു തന്നെ മുന്നോട്ടുപോകും. രേണു ഇപ്പോൾ അഭിനയത്തിലേക്കു കടന്നിരിക്കുകയാണ്. കൊച്ചിൻ സംഗമിത്രയുടെ നാടകത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഈ പെർഫ്യൂം തീർന്നു കഴിഞ്ഞാൽ നമ്മൾ അടുത്തത്. ഉണ്ടാക്കും. പിന്നെ എന്നെ വിമർശിക്കുന്നവരോട് പറയാനുള്ളത്, ഇങ്ങനെയൊരു വിഡിയോ ഇട്ടാൽ ഉടൻ എനിക്കു ഡോളറായി പൈസയൊന്നും ആരും ഇട്ടു തരില്ല. ഞാൻ ഇന്നു ഥാറിലാണ് വന്നത്. ഈ പെർഫ്യൂം കണ്ടന്റ് ഇട്ടിട്ട് ഥാർ മേടിക്കണമെങ്കിൽ ആരും ജോലിക്കു പോകില്ലല്ലോ. ഞാനൊരു ഇൻഫ്ലുവൻസർ യൂട്യൂബറല്ല. നമുക്ക് വേറെ പല ജോലികളുണ്ട്. ’’–ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.

English Summary:

Lakshmi Nakshatra Fulfills Emotional Wish by Preserving Kollam Sudhi's Last Scent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com