ADVERTISEMENT

കൊച്ചി∙ കോവിഡ് മൂലമുള്ള ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) പഠന റിപ്പോർട്ട്. ഇക്കാലത്ത് ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞു. ഈ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമായെന്നും പഠനം പറയുന്നു.

ചെമ്മീൻ കൃഷി മുൻ വർഷത്തേക്കാൾ 30% കുറഞ്ഞു. ചെമ്മീൻ കൃഷിക്കു കുളമൊരുക്കൽ പൂർത്തിയാക്കിയ ശേഷം വിത്തും തീറ്റയും ആവശ്യത്തിനു കിട്ടാതായതോടെ കർഷകർ പലരും പിന്തിരിഞ്ഞു. രോഗവ്യാപനം ഭയന്ന് പൂർണവളർച്ചയെത്തും മുൻപ് ചെമ്മീൻ വിളവെടുപ്പു നടത്തിയതും നഷ്ടത്തിന് ആക്കം കൂട്ടി.

തൊഴിൽ നഷ്ടം

ലോക്ഡൗൺ മൂലം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്കു തൊഴിൽ നഷ്ടമായെന്നാണു സിബയുടെ നിഗമനം. കൃഷി, സംസ്‌കരണം, വിതരണം തുടങ്ങിയ മേഖലകളിൽ തൊഴിലില്ലാതായതു മൂലമുള്ള നഷ്ടം 108 കോടി രൂപയാണ്. രാജ്യത്ത് ചെമ്മീൻ ഉൽപാദനത്തിൽ ഇക്കാലയളവിൽ മുൻവർഷത്തേക്കാൾ 40% ഇടിവുണ്ടായെന്നു കണക്കാക്കുന്നതായി സിബ ഡയറക്ടർ ഡോ കെ. കെ. വിജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com