കല്യാണ്‍ സില്‍ക്സ് ആടി സെയിൽ തുടങ്ങി
Mail This Article
വസ്ത്രങ്ങൾക്ക് 10 % മുതല്‍ 50% വരെ വിലക്കുറവുമായി കല്യാണ്‍ സില്‍ക്സ് ആടി സെയിലിനു തുടക്കമായി. ലോക്ഡൗൺ കാരണം ജൂലൈയിൽ നടത്താൻ കഴിയാതിരുന്ന സെയിലാണ് ഇപ്പോൾ നടത്തുന്നത്. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്, എത്തനിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാർ തുടങ്ങിയവയുെട വൻ നിരയാണ് ആടി സെയിലിൽ കല്യാൺ സിൽക്സ് ഒരുക്കുന്നത്.
‘കോവിഡ് പ്രതിസന്ധികൾക്കിടയിലും ആടി സെയിൽ ഒരുക്കുന്നത് ശ്രമകരമായ ഉദ്യമമായിരുന്നു. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താ൪ന്ന അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുമാണ് ആടിസെയിൽ അവതരിപ്പിക്കുവാൻ ഞങ്ങൾക്ക് പ്രചോദനം നൽകിയത്. ആയിരത്തലധികം വരുന്ന നെയ്ത്ത്ശാലകളുടെയും നൂറുകണക്കിന് പ്രൊഡക്‌ഷൻ ഹൗസുകളുടെയും എണ്ണമറ്റ ഡിസൈൻ സെന്ററുകളുടെയും പി൯ബലത്തോടെയാണ് 10 % മുതൽ 50% വരെ വിലക്കുറവിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത്,’ കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
‘കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ ഷോറൂമും പ്രവ൪ത്തിക്കുന്നത്. എല്ലാ സ്റ്റാഫും വാക്സീൻ സ്വീകരിച്ചവരാണ്. കല്യാണ്‍ സില്‍ക്സ് ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളില്‍ ഏറ്റവും സവിശേഷം കല്യാണ്‍ സില്‍ക്സ് ഷോപ്പിങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഷോപ്പിങ് തീയതിയും സമയവും ഈ ആപ് വഴി ബുക്ക് ചെയ്യാം. പ്രവേശന കവാടത്തില്‍ ടെംപറേച്ചര്‍ ചെക്ക്, സാനിറ്റൈസര്‍, ജീവനക്കാര്‍ക്ക് ഫെയ്സ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായി അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ടെന്ന് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.