5 വർഷം കൊണ്ട് 3,000 മെഗാവാട്ട് സൗര വൈദ്യുതി: മന്ത്രി

Mail This Article
തിരുവനന്തപുരം∙ ഹരിത ഉൗർജ മിഷന്റെ ഭാഗമായി 5 വർഷം കൊണ്ട് 3,000 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി ബോർഡ് സംഘടിപ്പിച്ച ഹരിതോർജ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2022ൽ 148 മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കാനാകും. 155 മെഗാവാട്ടിന്റെ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.
പത്തോളം ജലസംഭരണികളിൽ ഫ്ലോട്ടിങ് സൗരപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് താരിഫ് അടിസ്ഥാനമാക്കി കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊർജോൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന നാൽപതോളം സംരംഭകർ പങ്കെടുത്തു. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോക്, ഊർജ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി, കെഎസ്ഇബി ഡയറക്ടർമാരായ വി.മുരുഗദാസ്, ആർ.സുകു എന്നിവർ പ്രസംഗിച്ചു.