ADVERTISEMENT

കൊച്ചി∙ റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധന വിതരണം വീണ്ടും വെട്ടിക്കുറച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി. മുൻകൂറായി തുക അടച്ചവർക്കും കഴിഞ്ഞ ഒരാഴ്ചയായി മതിയായ തോതിൽ ഇന്ധനം ലഭിക്കുന്നില്ലെന്നാണ് ഡീലർമാരുടെ പരാതി. ഇതോടെ കേരളത്തിലെ എച്ച്പി പമ്പുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. പല പമ്പുകളിലും ഡീസലിനാണു കൂടുതൽ ക്ഷാമം. 

10,000 ലീറ്റർ പെട്രോളും ഡീസലും വേണ്ടിടത്ത് പമ്പുകൾക്കു ലഭിക്കുന്നത് നാലായിരം ലീറ്റാണ്. ഇന്ധന വിതരണം തടസ്സപ്പെട്ടതിനെ തുടർന്നു നേരത്തെയും എച്ച്പി പമ്പുകളിൽ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സർക്കാർതലത്തിൽ ഇടപെടലുണ്ടായതോടെ വിതരണം സാധാരണ നിലയിലായി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ കമ്പനികളുടെ ഇന്ധനവിതരണം തടസ്സപ്പെടാത്തതിനാൽ ജനത്തിനെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തിൽ 35 ശതമാനത്തോളമാണ് എച്ച്പിസി പമ്പുകൾ. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മന്ത്രി ജി.ആർ. അനിലിനു കത്തു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com