ADVERTISEMENT

ന്യൂഡൽഹി∙ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സൗകര്യം ആദ്യഘട്ടത്തിൽ പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ റുപേയ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കു ലഭ്യമാക്കും. യുപിഐ സൗകര്യം ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ജൂണിൽ അനുമതി നൽകിയിരുന്നു. മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

എന്താണ് ഗുണം?

യുപിഐ അക്കൗണ്ടുകൾ നിലവിൽ ഡെബിറ്റ് കാർഡുകൾ വഴി സേവിങ്സ്, കറന്റ് അക്കൗണ്ടുകളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനർഥം, നമ്മുടെ അക്കൗണ്ടിലെ പണം മാത്രമേ യുപിഐ ഇടപാട് വഴി കൈമാറാൻ കഴിയൂ. എന്നാൽ ക്രെഡിറ്റ് കാർഡിലൂടെ നമുക്ക് കടമായി ലഭിക്കുന്ന പണവും ഇതുപോലെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാനാകും. 

ക്രെഡിറ്റ് കാർഡിനെ ഒരു യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചാൽ, ഒരു കടയിൽ ഇ–പോസ് മെഷീൻ ഇല്ലെങ്കിലും അവിടുത്തെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താം. ഇതിനു പുറമേ ഓൺലൈൻ പേയ്മെന്റുകൾക്ക് കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്തു നൽകുന്നതിനു പകരം ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാം.

English Summary: Customers of these 3 banks will be first to use RuPay credit cards on UPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com