വെള്ളൂർ കെപിപിഎലിൽ പത്രക്കടലാസ് ഉൽപാദനത്തിനു തുടക്കം
Mail This Article
വെള്ളൂർ (വൈക്കം) ∙ കേരള പേപ്പർ പ്രോഡ്ക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) പത്രക്കടലാസ് ഉൽപാദനം വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എ.കെ.ശശീന്ദ്രൻ, എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.നികിത കുമാർ, കേരള റബർ ലിമിറ്റഡ് സിഎംഡി.ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
English Summary: Newsprint production started at Vellore KPPL