എയർബാഗ് വിപണി 7000 കോടിയിലേക്ക്
Mail This Article
×
ന്യൂഡൽഹി∙ വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ എയർബാഗ് ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്. 5 വർഷത്തിനുള്ളിൽ 7000 കോടി രൂപയുടെ വ്യവസായമായി ഇത് മാറുമെന്ന് റേറ്റിങ് ഏജൻസിയായ ഐസിആർഎ. നിലവിൽ 2500 കോടിയുടെ ഉൽപാദനമാണ് ഈ രംഗത്തുള്ളത്. വാഹനങ്ങളിൽ എയർ ബാഗിന്റെ എണ്ണം വർധിപ്പിക്കുകയും ഇവ നിർബന്ധമാക്കുകയും ചെയ്തതോടെയാണ് ഈ രംഗത്ത് ഉണർവ് പ്രകടമായത്. നിലവിൽ ശരാശരി 3 എയർ ബാഗാണ് കാറുകളിലുള്ളത്. അടുത്ത വർഷം ഒക്ടോബറോടെ ഇത് 6 ആക്കി ഉയർത്താനാണ് സാധ്യതയെന്ന് ഐസിആർഎ പറയുന്നു. എയർബാഗ് ഉൽപാദനം കൂട്ടാൻ നിർമാതാക്കൾ നടപടി സ്വീകരിച്ചു തുടങ്ങി. ഉൽപാദനത്തിനാവശ്യമായ ഘടകങ്ങളുടെ 60 ശതമാനം ഇറക്കുമതി നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.