കേന്ദ്രത്തിന്റെ പൊതുകടം 147 ലക്ഷം കോടി
.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തികവർഷം രണ്ടാം പാദാന്ത്യ കണക്കുകളനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ജൂണിൽ 145.72 ലക്ഷം കോടി രൂപയായിരുന്നതാണ് സെപ്റ്റംബർ അവസാനം 147.19 ലക്ഷം കോടിയായി ഉയർന്നതെന്ന് മന്ത്രാലയം പുറത്തുവിട്ട പാദവാർഷിക റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ മൊത്ത ബാധ്യതകളുടെ 89.1% പൊതുകടമാണ്.
രണ്ടാം പാദത്തിൽ ദീർഘകാല ബോണ്ടുകൾ വഴി 4,06,000 കോടി രൂപ സമാഹരിച്ചു. ഇക്കാലയളവിലെ തിരിച്ചടവ് 92,371.15 കോടി രൂപ. സെപ്റ്റംബർ 30 വരെയുള്ള വിദേശനാണ്യ കരുതൽശേഖരം 53266 കോടി രൂപയാണ്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 3.11% ഇടിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.