ബാങ്കുകൾ തമ്മിൽ പലിശ യുദ്ധം
Mail This Article
കൊച്ചി ∙ ബാങ്കുകളുടെ സ്‌ഥിര നിക്ഷേപ പദ്ധതികൾ വീണ്ടും ആകർഷകമായി മാറുന്നു. വർധിച്ചുവരുന്ന വായ്‌പ വിതരണത്തിന് ആവശ്യമായ അളവിൽ നിക്ഷേപം സമാഹരിക്കാൻ നിർബന്ധിതമാകുന്ന ബാങ്കുകൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നതിൽ മത്സരിക്കുന്നതാണു കാരണം. പൊതു മേഖലയിലെ ബാങ്കുകൾ തമ്മിലാണു പലിശ യുദ്ധം.
സ്‌ഥിര നിക്ഷേപ പദ്ധതികൾ പോലും അനാകർഷകമായി മാറിയതു പല കാരണങ്ങൾ കൊണ്ടായിരുന്നു. പലിശ നിരക്കിനെ അനാദായകരമാക്കി മാറ്റുന്ന രീതിയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നതാണു പ്രധാന കാരണം. ഓഹരി നിക്ഷേപം പോലെ കൂടുതൽ ആദായകരമായ മാർഗങ്ങൾക്കു സമൂഹത്തിൽ സ്വീകാര്യത വർധിച്ചതും കാരണമായി.
ഇപ്പോൾ സ്‌ഥിര നിക്ഷേപ പദ്ധതികൾ വീണ്ടും ആകർഷകമായി മാറുന്നതിനുള്ള പ്രധാന കാരണം വായ്‌പയ്‌ക്ക് ആവശ്യക്കാർ അനുദിനം വർധിക്കുന്നതാണ്. അതിനനുസരിച്ചു പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ പണപ്പെരുപ്പ നിരക്കിനെക്കാൾ കൂടിയ തോതിൽ പലിശ വാഗ്‌ദാനം ചെയ്യുന്നു. വിപണിയിലെ തുടർച്ചയായ തകർച്ച ഓഹരി നിക്ഷേപത്തിന്റെ ആകർഷകത്വം ഇല്ലാതാക്കുന്നതും ബാങ്കുകളിലെ സ്‌ഥിര നിക്ഷേപത്തെ ആകർഷകമാക്കുന്നു.
പലിശ യുദ്ധത്തിൽ വാഗ്‌ദാനം ചെയ്യുന്ന നിരക്ക് 8.5% വരെ ഉയർന്നിരിക്കുന്നു. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 221 ദിവസ നിക്ഷേപത്തിന് എട്ടു ശതമാനമാണു പലിശ നൽകുക. നിക്ഷേപം ഓൺലൈനായിട്ടാണെങ്കിൽ മാത്രമേ ഈ നിരക്കു നൽകുകയുള്ളൂ. മുതിർന്ന പൗരന്മാർക്ക് 8.5% പലിശ നൽകും. പലിശ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ള മറ്റു ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്ന നിരക്കുകൾ ഇങ്ങനെ: