കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാൻസ്
Mail This Article
കൊച്ചി∙പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിൽ. 300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമാക്കുന്ന കടപ്പത്രങ്ങൾക്ക് A- റേറ്റിങ് ആണ് റേറ്റിങ് സ്ഥാപനമായ ഇന്ത്യ റേറ്റിങ് നൽകിയിരിക്കുന്നത്.
കൊശമറ്റം ഫിനാൻസിന്റെ 27–ാം കടപ്പത്ര സമാഹരണമാണിത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കടപ്പത്രങ്ങൾ വിവിധ കാലാവധിയുള്ള 8 പദ്ധതികളിലായി ആകർഷകമായ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു.നിക്ഷേപം നടത്തുന്നതിന് ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതി. ഡിമാറ്റ് അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം ഓൺലൈൻ ആയി കൊശമറ്റം ഫിനാൻസിന്റെ ബ്രാഞ്ചുകളിൽ ലഭ്യമാണ്. ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ എന്നിവ മുഖേനയും നിക്ഷേപം നടത്താം.
കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും ഗോൾഡ് ലോൺ ബിസിനസിന് ആയിരിക്കുമെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.