50% വരെ വിലക്കിഴിവും പുത്തൻ ശ്രേണികളുമായി കല്യാൺ ആടി സെയിൽ തുടങ്ങി

Mail This Article
തൃശൂർ ∙ വിസ്മയിപ്പിക്കുന്ന വിലക്കിഴിവും നാലിരട്ടി വലിയ ശ്രേണികളുമായി കല്യാൺ സിൽക്സ് ഈ വർഷത്തെ ഏറ്റവും വലിയ ആടിമാസ മാമാങ്കത്തിന് തുടക്കം കുറിച്ചു. കേരളത്തിലും ബെംഗളൂരുവിലുമുള്ള ഷോറൂമുകളിൽനിന്ന് നൂതന ശ്രേണികൾ 50% വരെ വിലക്കുറവിൽ സ്വന്തമാക്കാം.
കല്യാണിന്റെ സ്വന്തം നെയ്ത്തുശാലകളും പ്രൊഡക്‌ഷൻ യൂണിറ്റുകളും പ്രത്യേകം തയാറാക്കിയ കലക്‌ഷനുകളാണ് ആടി സെയിലിലൂടെ വിപണിയിലെത്തുന്നത്. സാരി, മെൻസ്‌വെയർ, വെസ്റ്റേൺവെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ് എന്നിവയിലെല്ലാം ഈ വർഷത്തെ ഏറ്റവും പുതിയ കലക്‌ഷനുകളാണ് അവതരിപ്പിക്കുന്നത്. അലൻ സോളി, വാൻ ഹ്യൂസൻ, ലൂയി ഫിലിപ്പ്, പാർക്ക് അവന്യൂ തുടങ്ങി മെൻസ്‌വെയറിലെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെ ശ്രേണികളും 50% വരെ വിലക്കുറവിൽ വാങ്ങാം. ലേഡീസ്‌വെയർ, കിഡ്സ്‌വെയർ, ഹോം ഫർണിഷിങ് എന്നിവയിലെ മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങളും വിലക്കുറവിൽ സ്വന്തമാക്കാം.
‘‘ആടി സെയിലിലൂടെ അവതരിപ്പിക്കപ്പെടുന്ന ശ്രേണികളിൽ ഒരു വലിയ പങ്കും ഇന്ത്യയിലെ വൻ നഗരങ്ങളിൽ പോലും ഇനിയും ലഭ്യമായിത്തുടങ്ങിയവയല്ല. തികച്ചും നൂതന കലക്‌ഷനുകൾ ചെറിയ വിലയിൽ വിപണിയിൽ എത്തിക്കുവാൻ കഴിയുന്നു എന്നതാണ് കല്യാൺ സിൽക്സിന്റെ ആടി സെയിലിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ വെറുമൊരു ഡിസ്കൗണ്ട് സെയിൽ എന്നതിലുപരി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഒരു ഫാഷൻ ഉത്സവമായാണ് കല്യാൺ സിൽക്സിന്റെ ആടി സെയിലിനെ മലയാളി വിലയിരുത്തിയിരിക്കുന്നത്’’ –കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.