ഫാഷൻ ലോകത്തേക്കുള്ള കുതിപ്പുമായി ശീമാട്ടി യങ്ങ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി
Mail This Article
കോഴിക്കോട്∙ ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ശീമാട്ടി യങ്ങ് പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സിഇഒയുമായ ബീന കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ശീമാട്ടി യങ്ങിൽ ലഭ്യമാണ്. ക്യാഷ്വൽ വെയേഴ്സ്, പാർട്ടി വെയേഴ്സ് തുടങ്ങി എല്ലാ തരം വസ്ത്രങ്ങളും ശീമാട്ടി യങ്ങിൽ ഒരുക്കിയിട്ടുണ്ട്.
“മലബാർ മേഖലയിലെ ശീമാട്ടിയുടെ രണ്ടാമത്തെ ഷോറൂമാണ് ശീമാട്ടി യങ്ങ്. കോഴിക്കോട് ശീമാട്ടി ക്രഫ്റ്റഡ് ആരംഭിച്ച ഈ വർഷം തന്നെ കോഴിക്കോട് ശീമാട്ടി യങ്ങ് ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, ഗുണമേന്മയേറിയ, ട്രെൻഡിങ് ഔട്ഫിറ്റുകളാണ് ശീമാട്ടി യങ്ങ് നൽകുന്ന ഉറപ്പ്.” – ശീമാട്ടി സിഇഒ ബീന കണ്ണൻ അറിയിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വിവിധ സിനിമ താരങ്ങളും പങ്കെടുത്തു.
English Summary: new showroom sheematti young started in kozhikode