ADVERTISEMENT
ന്യൂഡൽഹി∙ തട്ടിപ്പുകേസുകളിൽ ഉന്നത ബാങ്ക്, ഇൻഷുറൻസ് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാനുള്ള ഉപദേശക ബോർഡിന്റെ (എബിബിഎഫ്എഫ്) അധ്യക്ഷനായി മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ.പട്ടേലിനെ നിയമിച്ചു. വിമുക്തഭടന്മാരുടെ ക്ഷേമവകുപ്പ് മുൻ സെക്രട്ടറി രവികാന്ത്, അതിർത്തി രക്ഷാസേന (ബിഎസ്എഫ്) മുൻ ഡയറക്ടർ ജനറൽ രജനികാന്ത് മിശ്ര, എക്സിം ബാങ്ക് മുൻ എംഡി ഡേവിഡ് റാസ്ക്വിന്ന തുടങ്ങിയവരാണ് അംഗങ്ങൾ. 2 വർഷത്തേക്കാണ് നിയമനം. 3 കോടിക്കു മുകളിലുള്ള തട്ടിപ്പ് കേസുകളെങ്കിൽ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും ബോർഡിനെ അറിയിക്കണം. ബോർഡിന്റെ ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ മറ്റ് നിയമനടപടികളിലേക്ക് കടക്കാവൂ. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ കീഴിലാണ് പ്രവർത്തനം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com