ജീവിത താളം തിരികെ പിടിക്കാൻ സജിമോൻ സഹായം തേടുന്നു

Mail This Article
പള്ളിക്കത്തോട് ∙ ഗുരുതര കരൾ രോഗത്തിൽ നിന്നു കരകയറി വരുന്നതിനിടെ മേള കലാകാരൻ മണലുങ്കൽ പൂവക്കുളത്ത് ആർ.സജിമോനെ (46) കാത്തിരുന്നത് വീണ്ടും വിധിയുടെ ക്രൂരത. കരളിൽ മുഴകളെ തുടർന്നു അടിയന്തിര ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ് സജിമോന്. ചികിത്സയോട് മല്ലിടാൻ സാമ്പത്തികം തടസമായി നിൽക്കുന്നത് ഈ കലാകാരനെ വലക്കുന്നു.
4 വർഷം മുൻപാണ് സജിമോന് കരൾ രോഗം ബാധിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ലക്ഷങ്ങൾ ചിലവായി. രോഗം ഭേദപ്പെട്ട് വരുന്നതിനെ തുടർന്നു കഴിഞ്ഞ വർഷം ഏറ്റുമാനൂർ ഉത്സവത്തിന് സജി വീണ്ടും ചെണ്ടയിൽ താളം തീർത്തു. ജീവിത താളം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ മുന്നേറുമ്പോഴാണ് മുഴകളുടെ രൂപത്തിൽ കരൾ വീണ്ടും ജീവിതം താളം തെറ്റിച്ചത്.
അസ്വസ്ഥതകളിൽ വീർപ്പു മുട്ടി കഴിയുമ്പോൾ ചികിത്സാ ചിലവ് മുന്നിൽ വിലങ്ങു തടിയായി നിൽക്കുന്നു. കാരുണ്യമതികളുടെ കനിവ് കാക്കുകയാണ് സജിയും കുടുംബാംഗങ്ങളും. സഹായം എത്തിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക - ഫോൺ - 974587 24 53.
സജികുമാറിന്റെ പേരിൽ പള്ളിക്കത്തോട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- ഫെഡറൽ ബാങ്ക്, പള്ളിക്കത്തോട്
- അക്കൗണ്ട് നമ്പർ:18400100004672
- IFSC Code: FDRL0001840