ADVERTISEMENT

ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണവും നിരീക്ഷണവും ഏകോപിപ്പിക്കുന്നത് പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ്. ചന്ദ്രോപരിതലത്തിൽ ദൗത്യം ഇറങ്ങുന്ന ചരിത്രമൂഹൂർത്തത്തിനു ലോകം സാക്ഷ്യം വഹിക്കുന്നതും ഇവിടെ നിന്നു തന്നെ.

ചന്ദ്രയാൻ കൈമാറുന്ന സന്ദേശങ്ങൾ ബെംഗളൂരു ബയലാലുവിലുള്ള ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകൾ സ്വീകരിച്ച ശേഷം ഇസ്ട്രാക്കിനു കൈമാറുന്നു. റേഡിയോ തരംഗത്തിന്റെതിനു സമാനമായ വേഗത്തിലാണ് സന്ദേശങ്ങൾ ഇവിടുത്തെ 18 മീറ്റർ, 32 മീറ്റർ ഭീമൻ ആന്റിനകൾ സ്വീകരിക്കുന്നത്.

4 ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ദൗത്യത്തിലെ സന്ദേശങ്ങൾ ഭൂമിയിലെത്താൻ സെക്കൻഡുകൾ മാത്രമേ വേണ്ടതുള്ളൂ. ദൗത്യം വിജയപഥമേറിയാൽ ഇവയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളിൽ (പേലോഡ്) നിന്നുള്ള സാങ്കേതിക വിവരങ്ങൾ സ്വീകരിക്കുന്നതും ഈ ആന്റിനകളാണ്.

ഇരുന്നൂറോളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് ഇസ്ട്രാക്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാപകൽ പ്രവർത്തിക്കുന്നത്. ചന്ദ്രയാന്റെ ഭാഗമായ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്.

ഭ്രമണപഥം താഴ്ത്തുന്നതിനു ചുരുക്കുന്നതിനും ചന്ദ്രനിൽ ദൗത്യം സുരക്ഷിതമായി ഇറക്കുന്നതിനുമായി മോട്ടോറുകൾ ജ്വലിപ്പിക്കുന്ന പ്രൊപ്പൽഷൻ സംവിധാനം, ദിശാനിയന്ത്രണം, ടെലി കമാൻഡ്, വാർത്താവിനിമയം, സെൻസറുകളുടെ പ്രവർത്തനം എന്നിവയുടെയെല്ലാം നിയന്ത്രണവും ഏകോപനവുമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതമാണ് ഇവിടം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com