കൈകൂപ്പി കരഞ്ഞ് ട്രാഫിക് പൊലീസുകാരൻ
![crying-police crying-police](https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2020/3/25/crying-police.jpg?w=1120&h=583)
Mail This Article
ചെന്നൈ ∙ ‘കാലു പിടിക്കാം, ദയവു ചെയ്തു പുറത്തിറങ്ങരുത്. എനിക്കു വേണ്ടി, നിങ്ങൾക്കു വേണ്ടി, ഈ സമൂഹത്തിനു വേണ്ടി ആരും പുറത്തിറങ്ങരുത്’– ചെന്നൈ അണ്ണാശാലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ റഷീദിന്റെ കണ്ണീരഭ്യർഥന.
ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളുമായി ഇറങ്ങിയവർക്കു മുന്നിൽ കൂപ്പുകൈകളോടെ അദ്ദേഹം നിന്നു. വിങ്ങിപ്പൊട്ടിയ ആ വാക്കുകൾക്കു മുന്നിൽ ബൈക്കിലെത്തിയ യുവാവിനും പിടിച്ചു നിൽക്കാനായില്ല. തെറ്റ് പറ്റിപ്പോയെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കാൽക്കൽ വീണു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ കരഞ്ഞു കൊണ്ടായിരുന്നു റഷീദിന്റെ അഭ്യർഥന. ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയാണു പലരും മടങ്ങിയത്.