ബോളിവുഡ് നടി മിസ്തി മുഖർജി അന്തരിച്ചു

Mail This Article
മുംബൈ∙ വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ബോളിവുഡ് നടി മിസ്തി മുഖർജി (27) ബെംഗളൂരുവിൽ അന്തരിച്ചു. മുംബൈയിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശിനിയായ മിസ്തി, 2012ൽ ലൈഫ് കി തോ ലഗ് ഗയി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. ബംഗാളി ചിത്രങ്ങളിലും ഒട്ടേറെ സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് പിന്തുടർന്നിരുന്ന നടിയുടെ വൃക്കകൾ തകരാറിലായി വെള്ളിയാഴ്ച രാത്രി വൈകിയാണ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം നടത്തി. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറവും പകരം കൊഴുപ്പും പ്രോട്ടീനും കൂടുതലുമാണ്. പ്രോട്ടീൻ വളരെ കൂടിയ ആഹാരം ചിലരിൽ വൃക്കരോഗങ്ങൾ ഗുരുതരമാക്കാം.
English summary: Mishti Mukherjee passes away