ADVERTISEMENT

‌ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറാൻ തുടങ്ങിയെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചു. ഒൻപതു തവണയായി നടന്ന ചർച്ചകൾക്കൊടുവിലാണു ധാരണയായത്. 

ഇനി തീരുമാനമുണ്ടാകുംവരെ തടാകത്തിന്റെ വടക്കുഭാഗത്ത് ഫിംഗർ 3 മുതൽ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ല. ഈ മേഖലയിൽ പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു.

രാജ്യസഭയിൽ മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതയ്ക്കായി ചോദ്യങ്ങളുന്നയിക്കാൻ എ.കെ. ആന്റണി അവസരം ചോദിച്ചു. എന്നാൽ, ദേശീയ സുരക്ഷയും ഐക്യവും സംബന്ധിച്ച വിഷയമാണെന്നു പറഞ്ഞ് അധ്യക്ഷൻ ആവശ്യം നിരസിച്ചു.

India-China-Army-Pangong
കിഴക്കൻ ലഡാക്കിലെ നദിക്കരയിൽനിന്നുള്ള പിന്മാറ്റത്തിനു മുന്നോടിയായി ഇന്ത്യ–ചൈന സൈനികർ കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യൻ ആർമി പുറത്തുവിട്ട ചിത്രം.

English Summary: Disengagement pact mandates China to move troops to Finger 8 from Finger 4 in Pangong area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com