കോവോവാക്സ്: കുട്ടികളിൽ പരീക്ഷണാനുമതിയില്ല

Mail This Article
ന്യൂഡൽഹി ∙ സെപ്റ്റംബറിൽ എത്തുമെന്നു കരുതപ്പെടുന്ന, യുഎസ് കമ്പനി നോവാവാക്സ് നിർമിക്കുന്ന വാക്സീന് തൽക്കാലം കുട്ടികളിൽ പരീക്ഷണം നടത്താനാകില്ല. ഇന്ത്യയിൽ കോവോവാക്സ് എന്നു പേരിട്ടിരിക്കുന്ന വാക്സീൻ, 2–17 വയസ്സുകാരിൽ പരീക്ഷിക്കാൻ അനുമതി തേടിയുള്ള അപേക്ഷ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ തള്ളി. മുതിർന്നവരുടെ ട്രയൽ ആദ്യം പൂർത്തിയാക്കാനാണു നിർദേശം. വാക്സീന്റെ വിതരണ കരാറെടുത്ത സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് അപേക്ഷ നൽകിയത്. 920 കുട്ടികളിൽ ട്രയൽ നടത്താനായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലോചന.
English Summary: Don't Let Serum Institute Conduct Phase 2-3 Trials of Covavax on Children, Says Govt's Expert Panel