സംസ്ഥാനത്തിന് ഗവർണർ വേണോ: ട്വീറ്റുമായി സ്റ്റാലിൻ

Mail This Article
×
ചെന്നൈ ∙ നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ, ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടി ഡിഎംകെ സർക്കാർ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. അതേസമയം, വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ 7നു ഡൽഹിയിലേക്കു തിരിക്കും.
Content Highlight: MK Stalin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.