ADVERTISEMENT

ന്യൂഡൽഹി/കൊൽക്കത്ത ∙ നാഗാലാൻഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിൽ പ്രത്യേക സായുധ സേനാ നിയമത്തിന്റെ (അഫ്സ്പ) പരിധി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സംഘർഷ മേഖലയായി നിശ്ചയിച്ച സ്ഥലത്തിന്റെ പരിധിയാണ് ഇന്നു മുതൽ കുറയ്ക്കുക. പതിറ്റാണ്ടുകൾക്കു ശേഷമാണ് സംസ്ഥാനങ്ങളിൽ അഫ്സ്പയുടെ പരിധി കുറയ്ക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രദേശത്തു സ്ഥിതി മെച്ചപ്പെട്ടതും വികസനം വേഗത്തിലായതും സമാധാനക്കരാറുകൾ നടപ്പാക്കിയതും കണക്കിലെടുത്താണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

അഫ്സ്പയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണു നടപടി. കഴിഞ്ഞ ഡിസംബറിൽ നാഗാലാൻഡിൽ സായുധ വിഘടനവാദികളെന്നു സംശയിച്ച് ഏതാനും ഗ്രാമീണരെ കരസേന അബദ്ധത്തിൽ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് സമിതിയെ നിയോഗിച്ചത്. 

അഫ്സ്പ പിൻവലിക്കൽ ഇങ്ങനെ 

∙ നാഗാലാൻഡ്: 7 ജില്ലകളിൽ ഒഴിവാക്കി 

∙ അസം: 23 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായും ഒഴിവാക്കി 

∙ മണിപ്പുർ: 6 ജില്ലകളിൽ ഒഴിവാക്കി.

Content Highlight: AFSPA reduced in 3 states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com